കോഴിക്കോട് ചുംബന സമരത്തിന് നിരോധനം

Sunday 7 December 2014 4:01 pm IST

കോഴിക്കോട്:കോഴിക്കോട്ടെ ചുംബനസമരം പോലീസ് നിരോധിച്ചു. സമരവേദിയായി പ്രഖ്യാപിച്ചിരുന്ന മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ബസ് സ്റ്റാന്‍ഡിന്റെ അഞ്ചൂറു മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് ആറുവരെയാണ് നിരോധനം. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് പോലീസ് നിര്‍ദേശിച്ചു ചുംബന സമരത്തിനിടെ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി. തുടര്‍ന്ന് സമരക്കാരെയും ഹനുമാന്‍ സേന പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പല യുവാക്കളെയും വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. മാവൂര്‍റോഡില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനകത്താണ് ചുംബന സമരം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.