കൃഷ്ണപിള്ള സ്മാരകം; വിഎസിന്റെ പ്രസ്താവന വിഭാഗീയത മൂലമെന്ന്

Monday 8 December 2014 6:08 pm IST

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചിട്ടും അക്കാര്യം വി.എസ്. അച്യുതാനന്ദന് ബോധ്യപ്പെടാത്തത് പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയത മൂലമാണെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എം.വി. രാഘവന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച പ്രതികളെ സംരക്ഷിക്കുന്നത് എന്തിനെന്ന് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണം. ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വിഎസ് കേരള സമൂഹത്തോട് മാപ്പുപറയണം. കൃഷ്ണപിള്ളയോട് അല്‍പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.