ബാലഗോകുലം തുറവൂര്‍ താലൂക്ക് കലോത്സവം

Sunday 7 December 2014 9:16 pm IST

ബാലഗോകുലം തുറവൂര്‍ താലൂക്ക് കലോത്സവം സംഗീതസംവിധായകന്‍ ബിനു ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: ബാലഗോകുലം തുറവൂര്‍ താലൂക്ക് കലോത്സവം സംഗീതസംവിധായകന്‍ ബിനു ആനന്ദ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് രക്ഷാധികാരി ശിവശങ്കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജി. ഹരികുമാര്‍ സ്വാഗതവും, ബിന്ദു ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാലഗോകുലങ്ങളില്‍ നിന്നും മുന്നൂറോളം കുട്ടികള്‍ കലാമേളയില്‍ പങ്കെടുത്തു. ര സമാപനസമ്മേളനത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പ്രൊഫ. കെ.എന്‍.ജെ. കര്‍ത്താ മുഖ്യപ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.