സംസ്ഥാനതല സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ് പാലായില്‍ 26 മുതല്‍

Sunday 7 December 2014 9:22 pm IST

പാലാ: ഹൈസ്‌കൂള്‍ -ഹയര്‍സെക്കഡറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുളള സംസ്ഥാനതല ത്രിദിന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ് 26 മുതല്‍ പാലായില്‍ നടത്തും. സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ പാലാ അരുണാപുരത്തുളള അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍ നടത്തുന്ന ക്യാമ്പ് 26 ന് രാവിലെ 9ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഫാ. ജോസഫ് മലെപ്പറമ്പില്‍ പതാക ഉയര്‍ത്തും. ഡോ. ജോസഫ് വെട്ടിക്കന്‍, പ്രൊഫ. റോസമ്മ തോമസ് എന്നിവര്‍ പ്രസംഗിക്കും. എഡിജിപി ഡോ. ബി. സന്ധ്യ, 2012 ലെ സിവില്‍ സര്‍വ്വീസ് രണ്ടാം റാങ്ക് ജേതാവ് ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ഡല്‍ഹി ഏ.എല്‍.എസ് ഡയറക്ടര്‍ ജോജോ മാത്യൂസ്, കേന്ദ്രധനകാര്യ വകുപ്പ് ഡെപ്യൂട്ടി. ഡയറക്ടര്‍ മനു ജെ. വെട്ടിക്കന്‍, ഇന്‍കംടാക്‌സ് അസി. കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, പ്രൊഫ.അലക്‌സ് ജോര്‍ജ്ജ്്, യോഗാചാര്യ ജോസ് പെരിയപ്പുറം, പ്രൊഫ. ജോസ് ജയിംസ്, പ്രൊഫ. പയസ് ഒഴാക്കല്‍, പ്രൊഫ. ജോസ് കെ. ഫിലിപ്പ്, പ്രൊഫ. ടോജോ ജോസഫ്, ജോസ് ആന്‍ഡ്രൂസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. 28ന് ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗം. ഡോ. സിറിയക് തോമസ് മുഖ്യാതിഥിയായിരിക്കും. ഡോ.കെ.വി തോമസ്, പ്രൊഫ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 20ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്‌ട്രേഷന് അപേക്ഷിക്കുന്ന 150 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുന്നത്. വിവരങ്ങള്‍ക്ക്: 04822 215831, 9447421011.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.