ജൈവകൃഷി സ്ഥായിയായ കൃഷി: കര്‍ഷകമോര്‍ച്ച

Sunday 7 December 2014 9:24 pm IST

കോട്ടയം: ജൈവകൃഷിയാണ് സ്ഥായിയായ കൃഷിയെന്നും മറ്റെല്ലാ കൃഷിരീതികളും മണ്ണിനെയും മനുഷ്യനെയും നാശത്തിലേക്ക് നയിക്കുന്നതെന്നും ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭാരതീയ കര്‍ഷക മോര്‍ച്ചയുടെ ജൈവകര്‍ഷക സെമിനാര്‍ ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ നിയോജകമണ്ഡല ങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം കര്‍ഷകര്‍ക്ക് നമുക്കു സ്വന്തം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. കര്‍ഷകശ്രീ മാസിക ചീഫ് എഡിറ്റര്‍ ജി. വിശ്വനാഥന്‍ നായര്‍ കാര്‍ഷികരംഗത്തെ നിലവിലുള്ള പ്രതിസന്ധികളെക്കുറിച്ചും ജൈവകൃഷിയിലൂടെ എങ്ങനെ സ്വയംപര്യാപ്തതയിലെത്താമെന്നും ക്ലാസെടുത്തു. കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, പ്രമുഖ ജൈവകര്‍ഷകന്‍ ആന്‍ഡ്രൂസ് മീനടം എന്നിവര്‍ തങ്ങളുടെ കാര്‍ഷിക അനുഭവങ്ങളും ജൈവകൃഷിക്കാവശ്യമായ നിര്‍ദ്ദേശങ്ങളും പങ്കുവച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗങ്ങളായ കിടങ്ങൂര്‍ സുബ്രഹ്മണ്യന്‍, എ.ജി. ഹരിപ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി ആന്റണി അറയില്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കീരനാട് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.