ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍ വീഴ്ച്ചകള്‍ തുടരുന്നു. ചെല്‍സിക്കു പിന്നാലെ മുന്‍ ചാമ്പ്യന്മാരായ ആഴ്സണലും തോല്‍വിയുടെ രുചിയറിഞ്ഞു.
സ്റ്റോക്ക് സിറ്റിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗണ്ണേഴ്സിനെ തറപറ്റിച്ചത്. പീറ്റര്‍ ക്രൗച്ച് (1-ാം മിനിറ്റ്) ബോജാന്‍ ക്രിക്ക് (35), ജൊനാതന്‍ വാള്‍ട്ടേഴ്സ് (45) എന്നിവര്‍ സ്റ്റോക്കിന്റെ സ്കോറര്‍മാര്‍. രണ്ടാം പകുതിയില്‍ സാന്റി കാസറോള (68) ആരോണ്‍ റാംസി (70) എന്നിവരിലൂടെ ആഴ്സണല്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ദൗത്യം പൂര്ണമാക്കാന് കഴിഞ്ഞില്ല.
ആറു മത്സരങ്ങളില്‍ നിന്ന് 23 പോയിന്റ് മാത്രമുള്ള ആഴ്സന്‍ വെംഗറുടെ ടീം ഇപ്പോള്‍ 6-ാമതാണ്. യായ ടൂറെയുടെ (24) സ്ട്രൈക്കിന്റെ മികവില്‍ എവര്‍ട്ടനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി (33) ചെല്‍സിയു(36) മായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കിക്കുറച്ചു.
സെര്‍ജിയോ അഗ്യൂറോയ്ക്ക് പരിക്കേറ്റത് സിറ്റിക്ക് തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ സണ്ടര്‍ലാന്റ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: