കടപ്പാട്ടൂരില്‍ ഉന്നതതലയോഗം ചേര്‍ന്നു, ഇടത്താവളം പരിഗണനയില്‍

Sunday 16 October 2011 10:43 pm IST

പാലാ: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായി പരിഗണിക്കുന്ന കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രത്തില്‍ മന്ത്രി കെ.എം.മാണിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേര്‍ന്നു. ശബരിമല തീര്‍ത്ഥാടനകാലം അടുത്ത സാഹചര്യത്തില്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ടതും നടപ്പാക്കേണ്ടതുമായ കാര്യങ്ങളാണ്‌ വിവിധ വകുപ്പുമേധാവികളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നത്‌. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കടപ്പാട്ടൂറ്‍ പാലത്തിണ്റ്റെ അവസാന ഘട്ടപണികള്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന്‌ കരാറുകാരന്‍ ശാമുവല്‍ വര്‍ഗീസ്‌ അറിയിച്ചു. 2.05കോടി രൂപയുടെ അടങ്കലുള്ള പാലത്തിന്‌ 1.59കോടി നല്‍കിയിട്ടുണ്ട്‌. 14ലക്ഷം പാസായി. ബാക്കി തുക പണി പൂര്‍ത്തിയാകുന്ന മുറയ്ക്കും നല്‍കുന്നതിനുളള ഫണ്ട്‌ ഉള്ളതായി കളക്ടര്‍ മിനി ആണ്റ്റണി അറിയിച്ചു. കടപ്പാട്ടൂറ്‍ ക്ഷേത്രം ഇടത്താവളമായി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജില്ലയിലെ തിരുനക്കര, ഏറ്റുമാനൂറ്‍, വൈക്കം എന്നിവിടങ്ങളില്‍ ഫണ്ട്‌ അനുവദിക്കുന്നതുപോലെ ഇവിടെയും വേണ്ട ക്രമീകരണങ്ങള്‍ക്ക്‌ ഫണ്ട്‌ അനുവദിക്കാന്‍ കഴിയും. ബന്ധപ്പെട്ടവകുപ്പുകള്‍ ശിപാര്‍ശ നല്‍കിയാല്‍ ആവശ്യമായത്‌ ചെയ്യും. ഭക്ഷണത്തിന്‌ വിലനിലവാരം ഏകീകരിക്കുന്നതിനും ഗുണമേന്‍മ ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകുമെന്ന്‌ കളക്ടര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ ഒരു മെഡിക്കല്‍ യൂണിറ്റ്‌ സ്ഥാപിക്കുമെന്ന്‌ ഡിഎംഒ അറിയിച്ചു. തഹസീല്‍ദാരുടെ മേല്‍നോട്ടത്തില്‍ ഗവ.ആശുപത്രിയിലും പ്രത്യേക കൌണ്ടര്‍ തുറക്കും. കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസ്‌ നടത്തുമെന്ന്‌ എടിഒ അറിയിച്ചു. അഡീഷണല്‍ ബസ്‌ അനുവദിക്കാന്‍ മന്ത്രിക്കും എംഡിക്കും ശുപാര്‍ശ ചെയ്യുമെന്ന്‌ മന്ത്രി കെ.എം.മാണി അറിയിച്ചു. അപ്രോച്ച്‌ റോഡ്‌ വികസനത്തിന്‌ ക്ഷേത്രം പ്രസിഡണ്റ്റ്‌ സി.പി.ചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ സ്ഥലം വോളണ്റ്ററി സറണ്ടര്‍ നടപടികള്‍ ചെയ്യുന്നതിന്‌ ചുമതലപ്പെടുത്തി. ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ തുക സര്‍ക്കാര്‍ നല്‍കും. തീര്‍ത്ഥാടനം കുറ്റമറ്റതാക്കാന്‍ ജോ.ആര്‍ടിഒ, പോലീസ്‌, വാട്ടര്‍ അതോറിട്ടി, എക്സൈസ്‌ ഡിപ്പാര്‍ട്ടുമെന്‍റുകളുടെ സേവനവും കാര്യക്ഷമമാക്കണമെന്ന്‌ മന്ത്രി നിര്‍ദ്ദേശിച്ചു. നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാജന്‍ മുണ്ടമറ്റം, ക്ഷേത്രം പ്രസിഡണ്റ്റ്‌ സി.പി.ചന്ദ്രന്‍ നായര്‍, വാര്‍ഡ്‌ മെമ്പര്‍ ടി.ടി.വിനീത്‌, ആര്‍ഡിഒ, ഡിഎംഒ, പിഡബ്ള്യൂഡി, അസി.എക്സി.എഞ്ചിനീയര്‍, വാട്ടര്‍ അതോറിട്ടി എ.ഇ., കെഎസ്‌ഇബി അസി.എക്സി. എഞ്ചിനീയര്‍ തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.