മെട്രോ: കുടിവെള്ള പൈപ്പ് പൊട്ടി

Monday 8 December 2014 1:16 am IST

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിനിടെ എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു മുന്‍പില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. ഇന്നലെ രാവിലെയാണു 300-എംഎം വ്യാസമുള്ള കാസ്റ്റ് അയേണ്‍ പൈപ്പ് പൊട്ടിയത്. ഇതേത്തുടര്‍ന്നു തിരക്കേറിയ നോര്‍ത്ത് ബസ് സ്റ്റോപ്പിലും പരമാര റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ ഒരു ദിവസമെടുക്കുമെന്നാണു കരുതുന്നത്. വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സംഭവസ്ഥലത്തെത്തി വാല്‍വ് അടച്ച് ലീക്ക് നിയന്ത്രണ വിധേയമാക്കി. ഉച്ചയോടെ ഇവിടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പൈപ്പ് പൊട്ടല്‍ കണ്ടെത്തിയ ഭാഗം കുഴിച്ചു കഴിഞ്ഞാല്‍ മാത്രമായിരിക്കും പൊട്ടലിന്റെ വ്യാപ്തി അറിയാന്‍ സാധിക്കുകകയുള്ളു. നോര്‍ത്ത് പരമാര ജംഗ്ഷന്‍, എംജി റോഡ് എന്നീ പ്രദേശങ്ങളില്‍ ഇന്നു ഭാഗികമായി കുടിവെള്ള വിതരണം തടസപ്പെടും. ഇന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മെട്രൊ നിര്‍മാണം ആരംഭിച്ചതിതു ശേഷം നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുന്നതു പതിവായിരിക്കുകയാണ്. മെട്രൊ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്ന ബ്ലൂപ്രിന്റില്‍ ക്രിത്യമായ വിവരങ്ങള്‍ ഇല്ലാത്തതാണ് പൈപ്പ് പൊട്ടല്‍ തുടരാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.