പുകവലിയ്ക്കെതിരെ കൊച്ചി വിമാനത്താവള അതോറിറ്റിയും

Monday 17 October 2011 11:46 am IST

കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തില്‍ പൊതുസ്ഥലത്തെ പുകയിലയ്ക്കും എതിരെ ജില്ലയില്‍ നടന്നുവരുന്ന പൊതുജനാരോഗ്യ പരിപാടിയില്‍ കൊച്ചിവിമാനത്താവള അതോറിറ്റിയും ഭാഗഭാക്കാകുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലേയ്ക്ക്‌ വരുന്ന യാത്രക്കാരെ ജില്ലയില്‍ നടന്നുവരുന്ന പുകയില വിരുദ്ധ പരിപാടിയെക്കുറിച്ച്‌ ബോധവല്‍ക്കരിയ്ക്കുന്നതിനും പൊതുസ്ഥലത്തെ പുകവലിക്ക്‌ ജില്ലയിലുള്ള കര്‍ശന നിരോധനത്തെക്കുറിച്ച്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനും വിമാനത്താവളത്തില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു. ജില്ലയെ പുകവലിരഹിതമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കുന്നതായി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ട്‌ എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു. ചടങ്ങില്‍ കസ്റ്റംസ്‌ സൂപ്രണ്ടുമാരായ വികാസ്‌ ഉമ്മന്‍, സി.ഡി.ജോസ്‌, സീനിയര്‍ മാനേജര്‍ ദിനേശ്‌ കുമാര്‍, ടെര്‍മിനല്‍ മാനേജര്‍ അനില്‍കുമാര്‍, ഓപ്പറേഷന്‍സ്‌ മാനേജര്‍ മനു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.