പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി

Monday 8 December 2014 5:49 pm IST

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കാശ്മീരിലെത്തി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി കശ്മീരിലെത്തിയത്. പ്രത്യേക വിമാനത്തില്‍ 11.45 ഓടെയാണ് മോദി ഒരു ദിവസത്തെ പ്രചാരണങ്ങള്‍ക്കായി ജമ്മു വിമാനത്താവളത്തിലെത്തിയത്. സാംബ ജില്ലയിലാണ് ആദ്യ പ്രചാരണയോഗം. ജമ്മു വിമാനത്താവളത്തില്‍ എത്തിയ മോദി ഹെലികോപ്റ്ററില്‍ യോഗ സ്ഥലത്തേക്ക് തിരിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് അവിനാഷ് റായ് ഖന്ന, ബിജെപി പാര്‍ലമെന്റ് അംഗം ജുഗല്‍ കിഷോറും പാര്‍ട്ടി സ്ഥാനാര്‍ഥികളും മോദിക്ക് ഒപ്പം പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.