പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ അന്വേഷണം തുടരാം: ലോകായുക്ത

Monday 8 December 2014 5:20 pm IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സിപിഐയുടെ പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ അന്വേഷണം തുടരാമെന്ന് ലോകായുക്ത ഉത്തരവിട്ടു. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ മിനിറ്റ്‌സ് പിടിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ സിപിഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ലോകായുക്തയുടെ ഉത്തരവ്. അതേസമയം രേഖകള്‍ പിടിച്ചെടുക്കണമെന്ന ഉത്തരവ് മരവിപ്പിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ ചോദ്യം ചെയ്യാമെന്നും വാക്കാല്‍ നിരീക്ഷിച്ചു. വിഷയം പാര്‍ട്ടിയുടെ സ്വകാര്യകാര്യമാണെന്ന സിപിഐയുടെ വാദവും ലോകായുക്ത തള്ളിക്കളഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് നല്‍കിയതില്‍ സിപിഐ നേതാക്കള്‍ കോഴവാങ്ങി എന്നാരോപിച്ച് ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് പരാതി നല്‍കിയത്. ഹര്‍ജി പരിഗണിച്ച് കോടതി ഐജി സുരേഷ് രാജ് പുരോഹിതിന് അന്വേഷണ ചുമതല നല്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.