കൊച്ചി: ജെഎസ്എസിനെ എല്‍ഡിഎഫ് ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ ഗൗരിയമ്മ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ജെഎസ്എസിനെ ഘടകകക്ഷിയാക്കുന്ന കാര്യം എല്‍ഡിഎഫ് ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്നും പിണറായി വിജയന് പറഞ്ഞു.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജെഎസ്എസ് എല്‍ഡിഎഫില്‍ ഘടകകക്ഷിയാകുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വൈക്കം വിശ്വന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: