വെള്ളക്കെട്ട്‌ ഒഴിവാക്കാനുള്ള തോട്ടില്‍ മാലിന്യം തള്ളുന്നു

Sunday 16 October 2011 10:49 pm IST

മൂവാറ്റുപുഴ: പാടത്തെ വെള്ളകെട്ട്‌ ഒഴുക്കിക്കളയുവാനുള്ള തോട്ടില്‍ മാലിന്യം തള്ളുന്നത്‌ വ്യാപകമാവുന്നു. മൂവാറ്റുപുഴ നഗരസഭ 2-7വാര്‍ഡുകളിലായി ബന്ധപ്പെടുത്തി നില്‍ക്കുന്ന തൃക്ക പാടശേഖരത്തിലെ വെള്ളക്കെട്ട്‌ ഒഴുകുന്നതിനാണ്‌ തോട്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. മൂവാറ്റുപുഴയാറില്‍ എത്തിച്ചേരുന്ന തോടിന്റെ പ്രധാനഭാഗം ഇ ഇ സി മാര്‍ക്കറ്റ്‌ മുനിസിപ്പല്‍ സ്റ്റേഡിയം വഴിയാണ്‌ കടന്നുപോകുന്നത്‌. ഈ മേഖലയിലാണ്‌ ഹോട്ടല്‍ മാലിന്യങ്ങളും കാറ്ററിംഗ്‌ വേസ്റ്റുകളും പതിവായി തള്ളുന്നത്‌. ഈ മാലിന്യങ്ങളില്‍ ഏറെയും ഒഴികിയെത്തുന്നത്‌ മൂവാറ്റുപുഴയാറിലേക്കാണ്‌. തങ്ങി നില്‍ക്കുന്നതാവട്ടെ തോടിന്റെ ഒഴുക്കിന്‌ തടസ്സവും വരുത്തുന്നുണ്ട്‌. കൂടാതെ തോടിന്റെ ആരംഭ ഭാഗങ്ങളിലെയും, പുഴയോട്‌ ചേര്‍ന്നുള്ള ഭാഗങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും കക്കൂസ്‌ മാലിന്യങ്ങളും ഈ തോട്ടിലേക്കാണ്‌ ഒഴുക്കുന്നത്‌. തോടിന്റെ ഇരുവശവും കെട്ടിയ കല്‍കെട്ടുകള്‍ തകര്‍ന്ന നിലയിലുമാണ്‌. എല്ലാത്തരം മാലിന്യവും വഹിച്ച്‌ പുഴയിലവസാനിക്കുന്ന ഈ തോട്‌ വൃത്തിയാക്കുവാനോ മാലിന്യം നിക്ഷേപിക്കുന്നത്‌ തടയുവാനോ നഗരസഭ ഹെല്‍ത്ത്‌ അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.