റോഡിണ്റ്റെ സംരക്ഷണഭിത്തി കെട്ടുന്നതില്‍ അലംഭാവമെന്ന്‌

Sunday 16 October 2011 10:52 pm IST

തലയോലപ്പറമ്പ്‌ :റോഡിണ്റ്റെ സംരക്ഷണഭിത്തി കെട്ടുന്നതില്‍ കരാറുകാരന്‍ അലംഭാവം കാട്ടുന്നതായി പരാതി. തലപ്പാറകാഞ്ഞിരമറ്റം റോഡില്‍ വടകര ഗുരുമന്ദിരത്തിന്‌ സമീപം റോഡിലാണ്‌ സംഭവം. റോഡിണ്റ്റെ വശത്ത്‌ കല്‍ക്കെട്ടിനായി കുഴിയെടുത്തത്‌ റോഡിനോട്‌ ചേര്‍ന്നാണ്‌. ഈ ഭാഗത്ത്‌ വിശാലമായ സ്ഥലം ഉണ്ടായിട്ടും റോഡിലോട്‌ ചേര്‍ന്ന്‌ കുഴിയെടുത്തതോടെ നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്ന്‌ നാട്ടുകാരും കരാറുകാരം തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന്‌ കരാറുകാരന്‍ പണി നിര്‍ത്തി സ്ഥലം വിടുകയായിരുന്നു. വളവോടുകൂടിയ ഈ ഭാഗത്തെ മണ്ണ്‌ മുഴുവന്‍ റോഡില്‍ ഇട്ടിരിക്കുന്നത്‌ വാഹനാപകടങ്ങള്‍ക്ക്‌ കാരണമാകുന്നു. സംരക്ഷണഭിത്തി പൂര്‍ത്തിയാക്കാതെ ഈ ഭാഗം ടാര്‍ ചെയ്താല്‍ റോഡ്‌ മൊത്തം തകരുമെന്നും വാന്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിണ്റ്റെ കൃത്യമായ അളവ്‌ കരാറുകാരന്‌ ലഭ്യമാകാതിരുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്നും ഉടന്‍ പ്രതിവിധി ഉണ്ടാകുമെന്നും നാഷണല്‍ ഹൈവേ വൈക്കം സെക്ഷന്‍ അസിസ്റ്റണ്റ്റ്‌ എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ആന്‍സി അറിയിച്ചു.