തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യദിനം ആതിഥേയരായ തിരുവനന്തപുരം ജില്ലക്ക് രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 10.47 മീറ്റര്‍ എറിഞ്ഞ് മേഘ മറിയം മാത്യുവാണ് ആതിഥേയരുടെ ആദ്യ സ്വര്‍ണ്ണ ജേത്രി. ഉച്ചക്ക് ശേഷം നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിലാണ് ആതിഥേയരുടെ രണ്ടാം സ്വര്‍ണ്ണം. 48.77 സെക്കന്റില്‍ പറന്നെത്തി തിരുവനന്തപുരം സായിയിലെ സാനു സാജന് പൊന്നണിഞ്ഞു.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മിന്നു പി. റോയിയും സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ അക്ഷയമോള്‍ എ.കെയുമാണ് ആദ്യദിനം തിരുവനന്തപുരത്തിനായി വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: