ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് ലഭിക്കാതെ രോഗികള്‍ വലഞ്ഞു

Tuesday 9 December 2014 10:29 am IST

തൃശൂര്‍: ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് ലഭിക്കാതെ രോഗികള്‍ വലഞ്ഞു. സമയം കഴിഞ്ഞുവെന്ന കാരണത്താല്‍ രാവിലെ മുതല്‍ കാത്തുനിന്ന രോഗികള്‍ക്ക് ഒപി ടിക്കറ്റ് നല്‍കിയില്ല. ഇന്നലെ ഉച്ചയ്ക്കാണ് ജനറല്‍ ആശുപത്രിയിലെ ഒപിയില്‍ ടിക്കറ്റ് നല്‍കാതെ രോഗികളെ തിരിച്ചയച്ചത്. 12 മണി ആയപ്പോള്‍ പത്തു പേര്‍ ബാക്കി നില്‍ക്കെ ഒപി ടിക്കറ്റ് വിതരണം ജീവനക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രോഗികള്‍ അത്യാഹിത വിഭാഗത്തിലെത്തിയെങ്കിലും ഡോക്ടറെ കാണാനായില്ല. പ്രതിഷേധം ശക്തമായപ്പോള്‍ പിന്നീട് ഒപി ടിക്കറ്റ് ലഭിക്കാത്ത രോഗികളെ അത്യാഹിത വിഭാഗത്തില്‍ പരിശോധന നടത്തിയ ശേഷമാണ് പറഞ്ഞയച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.