കയ്യാങ്കളി : അന്തിമ തീരുമാനം യു.ഡി.എഫ്‌ കക്ഷിനേതാക്കള്‍ക്ക് വിട്ടു

Monday 17 October 2011 12:14 pm IST

തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭയില്‍ ഉണ്ടായ കയ്യേറ്റത്തിന്‌ ഉത്തരവാദികളായ രണ്ട്‌ എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്‌ യു.ഡി.എഫ്‌ കക്ഷി നേതാക്കള്‍ക്ക് വിട്ടു. രാവിലെ ചേര്‍ന്ന യു.ഡി.എഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു തീരുമാനം. എംഎല്‍എമാരെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നു ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു പ്രതിപക്ഷ അംഗങ്ങള്‍ സ്‌പീക്കറെ കണ്ട്‌ അറിയിച്ചു. ആരാണ് കയ്യേറ്റം ചെയ്‌തതെന്നു വിഡിയോ പരിശോധനയില്‍ വ്യക്‌തമാകാത്ത സാഹചര്യത്തില്‍, നടപടിയെടുത്താല്‍ സഭ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.