താന്‍ ആത്മാവാണെന്ന് ഹിന്ദു വിശ്വസിക്കുന്നു. ആത്മാവിനെ വാളിന് മുറിച്ചുകൂടാ, തീക്കരിച്ചുകൂടാ, വെള്ളത്തിന് അലിച്ചുകൂടാ, കാറ്റിന് ഉണക്കിയുംകൂടാ. ഓരോ ആത്മാവ് ഓരോ വൃത്തമാണെന്നു ഹിന്ദു വിശ്വസിക്കുന്നു. അതിനു പരിധി എങ്ങുമില്ല. എങ്കിലും കേന്ദ്രം ശരീരത്തിലാണ്. ഈ കേന്ദ്രം ശരീരത്തില്‍നിന്നു ശരീരത്തിലേക്കു മാറുക മാത്രമാണ് മരണം.
ഭൗതികാവസ്ഥകള്‍ ആത്മാവിനെ ബന്ധിക്കുന്നുമില്ല. അതിന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ ആത്മാവ് സ്വതന്ത്രവും അപരിമിതവും അപാപവിദ്ധവും ശുദ്ധവും പൂര്‍ണവുമാണ്. എന്നാല്‍ അത് എങ്ങനെയോ ജഡത്തില്‍ കുടുങ്ങിയതായി കാണുകയും സ്വയം ജഡമെന്നു വിചാരിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: