പാലാ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാവിവരങ്ങള്‍ അടങ്ങിയ താത്കാലിക ഫലകം സ്ഥാപിക്കാന്‍ പാലായിലെ കെഎസ്ആര്‍ടിസി സ്റ്റേഷന് ഓഫീസറുടെ വിലക്ക്. പ്രധാനപ്പെട്ട ഫോണ്‍ നമ്പരുകളും വിവരങ്ങളും അടങ്ങുന്ന ബോര്‍ഡ് ഹിന്ദു ഐക്യവേദിയുടെ ഭാരവാഹികള്‍ ബസ് സ്റ്റാന്‍ഡില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യത്തിനായി സ്ഥാപിക്കാന്‍ അനുവാദം തേടിയപ്പോഴാണ് അധികൃതരുടെ എതിര്‍പ്പുണ്ടായത്. പൊതു സ്ഥലമായ ഇവിടെ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് മതസ്പര്‍ദ്ധ വളര്‍ത്തുമെന്നായിരുന്നു ഡിപ്പോ മേധാവിയുടെ പ്രതികരണം. ഡിപ്പോയിലെ എംപ്ലോയീസ് സംഘ് പ്രവര്‍ത്തകര്‍ വിവരമറിഞ്ഞെത്തി ബോര്‍ഡ് വാങ്ങി സംഘിന്റെ വാര്‍ത്താ ബോര്ഡിനോടനുബന്ധിച്ച് സ്ഥാപിച്ച് പ്രശ്നം തീര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: