ഞാന്‍ മാറ്റങ്ങളെക്കുറിച്ചും പരിവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു. പക്ഷേ, മാറ്റംകൊണ്ട് ഞാനുദ്ദേശിക്കുന്നത് സാഹചര്യങ്ങളുടെ മാറ്റമല്ല. സാഹചര്യങ്ങളെ നീ എങ്ങിനെ വീക്ഷിക്കുന്നു എന്നാണ്. ഒരിക്കല്‍ എന്റെടുക്കല്‍ വരാന്‍ തുടങ്ങിയാല്‍ പിന്നെയും മായ നിന്നെ വലയം ചെയ്യും. പക്ഷേ നിന്നിലുളവായ മാറ്റംകൊണ്ട് ഓരോ ചുവടുവയ്പിലും മായയെ നീ തിരിച്ചറിയും. മിഥ്യയുടെ ഈ പ്രഭാവം നിന്നില്‍ കുറഞ്ഞുവരും. നിന്റെ രണ്ടാമത്തെ പ്രകൃതത്തില്‍ ഉള്ള സ്വഭാവങ്ങള്‍ മറികടക്കാന്‍ വളരെവേഗം സാധിക്കും. ബന്ധങ്ങള്‍ പൊട്ടിച്ചെറിയുമ്പോഴും വേദന കുറഞ്ഞുവരും. നിന്റെ ശാന്തി ഈശ്വരനോടൊപ്പം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: