ചിന്മയ അന്തര്‍ദേശീയ മലയാള ആദ്ധ്യാത്മിക ശിബിരം

Wednesday 10 December 2014 7:56 pm IST

ആലപ്പുഴ: ചിന്മയ അന്തര്‍ദേശീയ മലയാള ആദ്ധ്യാത്മിക ശിബിരം 15 മുതല്‍ 21 വരെ പിറവം വെളിയനാട് ആദി ശങ്കരനിലയത്തില്‍ നടക്കും. 15ന് രാവിലെ 9.30ന് സ്വാമി അശേഷാനന്ദയുടെ നേതൃത്വത്തില്‍ ചിന്മയ മിഷന്‍ ആചാര്യന്മാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മലയാളത്തിലുള്ള ആദ്ധ്യാത്മിക കൃതികളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സത്‌സംഗങ്ങള്‍ എന്നിവയുണ്ടാകും. ചിന്മയ മിഷന്‍ കേരള ഘടകം ആചാര്യന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ, സ്വാമി തത്വാനന്ദ, സ്വാമിനി സംഹിതാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങി ചിന്മയ മിഷന്റെ ഇരുപതോളം ആചാര്യന്മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ശാസ്താംപാട്ട്, സോപാന നൃത്തം, തിരുവാതിരകളി, സംഗീതാരാധന തുടങ്ങി കലാ സാംസ്‌കാരിക പരിപാടികളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. കേരള ചിന്മയ യുവകേന്ദ്രയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ കേരളത്തിന്റെ അകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495746977 എന്ന വിളിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.