കോട്ടയം: കേരളാ സ്റ്റേറ്റ് ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം 12, 13 തീയതികളില്‍ കോട്ടയത്ത് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മളനത്തില്‍ അറിയിച്ചു.
12ന് ഉച്ചയ്ക്ക് 2ന് ഹോട്ടല്‍ അര്‍ക്കാഡിയയില്‍ ആരോഗ്യത്തിന് ആയുര്‍വേദം, ആയുര്‍വേദത്തിന് കേരളം – മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ മാധ്യമസെമിനാര്‍ നടത്തും. ഡോ. വി.എന്‍. ഗോപിനാഥന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആര്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും. അഞ്ചിന് കൗണ്‍സില്‍യോഗം. 13ന്രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. തൊടിയൂര്‍ ശശികുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. എം. ഷര്മദ്ഖാന്, സ്വാഗതസംഘം ചെയര്മാന് ഡോ. വി.ജി. ജയരാജ്, കണ്‍വീനര്‍ ഡോ. വി. അരുണ്‍കുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: