കൊച്ചി:കേരള ലളിതകലാ അക്കാദമിമിയുടെ ഈ വര്‍ഷത്തെ ഫെല്ലോഷിപ്പുകള്‍ക്ക് ചിത്രകാരന്മാരായ പ്രഭാകരന്.കെ, പോള്‍ കല്ലാനോട് എന്നിവര്‍ അര്‍ഹരായതായി അക്കാദമി ചെയര്മാന് കെ.എഫ്രാന്‍സിസ്, സെക്രട്ടറി വൈക്കം ഷിബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചിത്രശില്പകലാരംഗത്തും കലാചരിത്ര ഗവേഷണ മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്നവര്ക്കാണ് അക്കാദമി ഫെല്ലോഷിപ്പുകള്‍ നല്‍കുന്നത്. നാല്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും പൊന്നാടയും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.
കോഴിക്കോട് കല്ലാനോട് സ്വദേശിയായ പോള്‍ കല്ലാനോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളില്‍ ചിത്രകലാ അധ്യാപകനാണ്. പുസ്തകങ്ങള്‍ക്കും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കുമായി ഇല്ലസ്ട്രേഷനുകള്‍ നിര്‍വഹിക്കുന്നതിനൊപ്പം നാലു കവിതാസമാഹാരങ്ങളും ബാലസാഹിത്യങ്ങളും പരിഭാഷകളുമായി 10 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാകവി ഇടശേരി അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി കനകശ്രീ അവാര്‍ഡ് എന്നിവക്കു പുറമേ ചിത്രകലാ അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ പ്രഭാകരന്.കെ. കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്രപ്രദര്ശനള് നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മാനവശേഷിവകുപ്പ് മന്ത്രാലയം നല്കുന്ന സീനിയര്‍ ഫെല്ലോഷിപ്പ് കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്കാരം എന്നിവക്കും അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് നടക്കുന്ന വാര്‍ഷിക എക്സിബിഷനില്‍ ഫെല്ലോഷിപ്പുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: