തീര്‍ത്ഥാടകരോടുള്ള അവഗണനയ്‌ക്കെതിരെ കെഎസ്ആര്‍ടിസി മാര്‍ച്ച് നാളെ

Wednesday 10 December 2014 9:30 pm IST

കോട്ടയം: ശബരിമല തീര്‍ത്ഥാടകരോട് കെഎസ്ആര്‍ടിസി കാട്ടുന്ന അവഗണനയ്‌ക്കെതിരെ കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് 12ന് ഭക്തജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി അറിയിച്ചു. തിരുനക്കര ക്ഷേത്ര മൈതാനിയില്‍ നിന്ന് രാവിലെ 10ന് മാര്‍ച്ച് ആരംഭിക്കും. ഭക്തജനമാര്‍ച്ചും ധര്‍ണയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ശബരിമല തീര്‍ത്ഥാടന കാലയളവിലെ വരുമാനംകൊണ്ടുമാത്രം നിലനില്‍ക്കുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ശബരിമല തീര്‍ത്ഥാടകരുടെ വിശുദ്ധി അട്ടിമറിക്കുന്നതാണ്. ശബരിമലയിലേക്ക് അയ്യപ്പന്മാര്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി നടത്തിയിരുന്ന പമ്പാ സ്‌പെഷ്യല്‍ സര്‍വ്വീസ് നിര്‍ത്തലാക്കി. ലൈന്‍ ബസ് സര്‍വ്വീസിന് സമാനമായി എല്ലാവര്‍ക്കും എവിടെ നിന്നും കയറാം, ഇറങ്ങാം എന്ന ഉത്തരവ് നീതീകരിക്കത്തക്കതല്ല. അയ്യപ്പന്മാരെ ബോധപൂര്‍വ്വം കഷ്ടപ്പെടുത്തുക മാത്രമല്ല, ആചാരലംഘനം കൂടിയാണ് നടക്കുന്നത്. വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമായി അയ്യപ്പസ്വാമിക്കുള്ള വഴിപാടുമായാണ് ഭക്തര്‍ വരുന്നത്. ബോധപൂര്‍വ്വം വ്രതശുദ്ധിക്ക് ഭംഗം വരുത്താനുള്ള സാഹചര്യം ഒരുക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.