ഏലിയാസച്ചനും യൂപ്രേഷ്യ(എവുപ്രാസ്യാമ്മ)യ്ക്കും വിശുദ്ധ പദവി നല്കി വത്തിക്കാന്‍ വാര്‍ത്തകളിലിടം നേടി. അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ അനേകം വിശുദ്ധരുടെ ജന്മഭൂമിയായ ഭാരതത്തിന്റെ സനാതനധര്‍മ്മം ഇതൊന്നും കൊട്ടിഘോഷിച്ച് വാര്‍ത്തകളില്‍ നിറയുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ വിശുദ്ധനും സാമൂഹിക പരിഷ്കര്‍ത്താവും ശ്രീനാരായണഗുരുവല്ലാതെ മറ്റാരുമല്ല. എന്നാല്‍ അത്തരം യോഗിവര്യന്മാര് ആത്മതത്ത്വത്തിന്റെ മഹത്വമാണ് ഉദ്ഘോഷിച്ചത്. അറിവിന്റെ അഗ്നി വാരിവിതറുകയും ചെയ്തു. അതില്‍ അസാധാരണമായി ഒന്നുമില്ല. ആത്മപ്രചോദിതരായി സ്വധര്‍മ്മം നിറവേറ്റുകയായിരുന്നു അവര്‍.അവ ഭാരതദേശത്തിന്റെ സ്വാഭാവിക കര്മകാണ്ഡങ്ങളായിരുന്നു. സത്യസന്ധമായിരുന്നതിനാല് വാര്ത്താഘോഷങ്ങളുടെ അകമ്പടിയും വേണ്ടിയിരുന്നില്ല. സനാതനധര്‍മ്മത്തിന്റെ ശ്രേഷ്ഠതയാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: