ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ കേരളത്തില്‍ അഴിമതിയുടെ പുക്കാലം:ബിജെപി

Thursday 11 December 2014 11:25 am IST

തൃശൂര്‍: ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ കേരളത്തില്‍ അഴിമതിയുടെ പുക്കാലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്. നിയമസഭയക്കകത്ത് ഭരണകക്ഷിയംഗം തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ഉന്നയിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും നാഗേഷ് പറഞ്ഞു. മന്ത്രി ഇബ്രാഹിംകുഞ്ഞ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഓഫീസ് അഴിമതിയില്‍ മുങ്ങി നില്‍ക്കെ തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്ന് നാഗേഷ് കൂട്ടിചേര്‍ത്തു. ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് മന്ത്രിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ഷാജന്‍ ദേവസ്വം പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ തറയില്‍, ഇ.എം.ചന്ദ്രന്‍, ബാബു വല്ലച്ചിറ, അനൂപ് വേണാട്, രഞ്ജിത്ത് മുരിയാട്, ഷൈന്‍ നെടിയിരിപ്പില്‍, ഗുരുവായൂരപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.