തകര്‍ന്ന് വിഴാറായി അംഗന്‍വാടികള്‍; തിരിഞ്ഞ് നോക്കാതെ അധികൃതര്‍

Thursday 11 December 2014 11:30 am IST

ചെറുതുരുത്തി: വള്ളത്തോള്‍ ന്യൂ നഗറിലെ കുരുന്നുകള്‍ പഠിക്കുന്നതു ചിതലരിച്ച് അടര്‍ന്നു വീഴാറായ അംഗന്‍വാടികളില്‍. ചെറുതുരുത്തി വെട്ടികാട്ടിരിയിലെ മൂന്ന് അംഗന്‍വാടികളാണ് അപകട ഭീഷണിയായി ്യൂനില്‍ക്കുന്നത്. പരാതികള്‍്യൂനിരവധി തവണ സമര്‍പ്പിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമായില്ല. വെട്ടികാട്ടിരിയിലുള്ള ആറാം നമ്പര്‍ ആംഗന്‍വാടിയും 19-ാം നമ്പര്‍ അംഗന്‍വാടിയിലുമായി അറുപതോളം കുട്ടികളാണുള്ളത്. ചിതലുകള്‍ അടര്‍ന്നു വീഴുമ്പോള്‍ അംഗന്‍വാടി അധ്യാപകരാണു കുട്ടികളെ ആശ്വസിപ്പിക്കുക പതിവ്. 15-ാം നമ്പര്‍ അംഗന്‍വാടിയായ വെട്ടിക്കാട്ടിരി ലക്ഷംവീട് കോളനിയിലെ അംഗന്‍വാടിയിലേക്കു പോകുന്നതിനു വഴിയില്ലാത്തതാണു പ്രധാനപ്രശ്‌നം. അംഗന്‍വാടിയുടെ മുന്നിലെ വീടിനുള്ളിലൂടെ വേണം ഇവിടേയ്ക്കു പോകാന്‍. കെട്ടിടം കാലപ്പഴക്കവും കുരങ്ങ് ശല്യവും മൂലം ഓടുകള്‍ അകന്ന് മഴവെള്ളം അകത്തേക്ക് വീഴുകയാണ്. ടാര്‍പ്പായ ഇട്ടാണ് അംഗന്‍വാടി നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.