പാക് സേന 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി

Thursday 11 December 2014 5:09 pm IST

ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് നാവികസേന പിടികൂടി. ബുധനാഴ്ച രാത്രിയാണ് പാക് സേന മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും പിടിച്ചെടുത്തു. ഇവരെ പിന്നീട് നാവികസേന പോലീസിന് കൈമാറി. അതിര്‍ത്തി ലംഘിച്ചതായ് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.