ഉപതെരഞ്ഞെടുപ്പ് : ഖഡക്‌വാസ്‌ലയില്‍ ബി.ജെ.പിക്ക് വിജയം

Monday 17 October 2011 4:59 pm IST

മുംബൈ : മഹാരാഷ്‌ട്രയിലെ ഖഡക്‌വാസ്‌ല നിയമസഭാ സീറ്റിലേക്ക്‌ നടന്ന ഉപtheരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭീമറാവു കപ്കിര്‍ വിജയിച്ചു. മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത്‌ പവാറിന്‌ ആഘാതമായി ഈ ഫലം. എന്‍.സി.പി അംഗം രമേശ്‌ വന്‍ജാലെയുടെ മരണത്തെ തുടര്‍ന്നാണ്‌ ഉപtheരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. രമേശിന്റെ വിധവ ഹര്‍ഷദയായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി. ആന്ധ്രയിലെ നിസമാബാദ്‌ ജില്ലയിലെ ബന്‍സ്വാധാ അസംബ്ലി മണ്ഡത്തിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെലുങ്കാനാ രാഷ്‌ട്ര സമിതി (ടി.ആര്‍.എസ്‌) സ്ഥാനാര്‍ത്ഥി പി.ശ്രീനിവാസ്‌ റെഡ്ഡി അമ്പതിനായിരം വോട്ടുകള്‍ക്ക്‌ വിജയിച്ചു. തെലുങ്ക്‌ ദേശം പാര്‍ട്ടിയുടെ സിറ്റിംഗ്‌ സീറ്റായ ഇവിടെ കഴിഞ്ഞ തവണ പി.ശ്രീനിവാസ്‌ റെഡ്ഡി തന്നെയായിരുന്നു വിജയിച്ചത്‌. തെലുങ്കാനയെ തുടര്‍ന്നായിരുന്നു റെഡ്ഡിടി. ആര്‍. എസ്‌ പാര്‍ട്ടിയിലേക്ക്‌ മാറിയതും വീണ്ടും വോട്ടെടുപ്പ്‌ നടന്നതും. തെലുങ്കാനാ പ്രശ്‌നം ആളിക്കത്തുന്നതിനാല്‍ തന്നെ ടി.ഡി.പി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.