സിഎടി യ്ക്ക് ക്രിസ്മസ് അവധി

Thursday 11 December 2014 6:29 pm IST

കൊച്ചി: ക്രിസ്മസ് അവധി പ്രമാണിച്ച് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ച് 2014 ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെ പ്രവര്‍ത്തിക്കുന്നതല്ല. ജുഡീഷ്യല്‍ അംഗം യു. ശരത്ചന്ദ്രന്റെ വെക്കേഷന്‍ ബഞ്ച് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ കേള്‍ക്കാനായി 2014 ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് സിറ്റിങ് നടത്തും. ട്രിബ്യൂണലിന്റെ രജിസ്ട്രി പതിവുപോലെ ക്രിസ്മസ് അവധി കാലയളവിലും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 5.30 വരെ പ്രവര്‍ത്തിക്കുകയും അടിയന്തിര പ്രാധാന്യമുള്ള അപേക്ഷകള്‍ മാത്രം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കുന്നതുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.