ന്യൂദല്‍ഹി: അടുത്ത വര്‍ഷം ഭാരതത്തിന് അഞ്ചു മുതല്‍ ആറു ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി മൂഡി. 2015ല്‍ ഭാരതത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ശക്തമായിരിക്കും.
2015 ല്‍ വളര്‍ച്ച അഞ്ചു ശതമാനവും അടുത്ത വര്‍ഷം ആറു ശതമാനം വരെയും ആകും, മൂഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതത്തില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിക്കും. ഉപഭോഗവും കൂടും. ആഗോളതലത്തിലുണ്ടാകുന്ന വിലക്കുറവ് നാണ്യപ്പെരുപ്പവും കുറയ്ക്കും, റിപ്പോര്‍ട്ടില്‍ തുടരുന്നു.
ചൈനയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയും ജപ്പാന്റെ മുരടിച്ച വളര്‍ച്ചയും ഭാരതത്തെ ബാധിക്കില്ല. 2015 മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ വളര്‍ച്ച 5.4 ശതമാനം മുതല്‍ 5.9 ശതമാനം വരെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: