ന്യൂദല്‍ഹി: പെണ്‍കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പ്രോത്സാഹനം നല്കാന് കേന്ദ്രസര്‍ക്കാര്‍ പ്രകൃതി സ്കോളര്‍ഷിപ്പ് നടപ്പിലാക്കുന്നു.
സ്കോളര്‍ഷിപ്പ് പ്രകാരം ഒരു വര്‍ഷം 4000 രൂപ ലഭിക്കും. ആറ് ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് മാത്രമെ ഇതിനര്‍ഹത ഉണ്ടായിരിക്കുകയുളളു.
യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. എഐസിടിഇയുടെ അംഗീകാരമുള്ള ഡിഗ്രി, ഡിപ്ലോമ കോഴ്സുകളില്‍ ഈ വര്‍ഷം ചേര്‍ന്നിട്ടുള്ളവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വാര്‍ഷിക ടൂഷന് ഫീസ് 30,000 ത്തില്‍ കുറവോ, അല്ലെങ്കില്‍ പത്ത് മാസത്തേക്ക് മാസം 2000 രൂപയില്‍ കുറവോ ഏതാണ് കുറവ് ആ തുക വര്‍ഷത്തില്‍ കിട്ടും. ലോക്സഭയില്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി അറിയിച്ചതാണിക്കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: