ന്യൂദല്‍ഹി : രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ 79ാം പിറന്നാല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. പ്രിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആരോഗ്യത്തോടെ ദീര്‍ഘനാള്‍ വാഴട്ടെയെന്ന് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
പ്രണബ് ദാ രാജ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ്. രാഷ്ട്രീയക്കാര്‍ക്കിടയില്‍ അദ്ദേഹത്തെപ്പോലെ ഔന്നത്യമുള്ള വളരെകുറച്ച് വ്യക്തിത്വങ്ങള്‍ മാത്രമാണ് ഉള്ളത്. പ്രണബ് മുഖര്‍ജിയെ പോലൊരു വ്യക്തിത്വത്തെ പ്രസിഡന്റായി ലഭിച്ചതില്‍ നമ്മള് ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്നതാണ്.
കൂര്‍മ്മബുദ്ധിയും ദീര്‍ഘവീക്ഷണവുമുള്ള വ്യക്തിയാണ് പ്രണബ് മുഖര്‍ജി. അദ്ദേഹവുമായി ദീര്‍ഘനേരം സംവദിക്കാന്‍ ഒരുതവണ മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: