ഇംഫാല്‍: മണിപ്പൂരിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുഴുവന്‍ ദേശത്തിന്റെയും പ്രശ്നമാണെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇതില്‍ പങ്കാളികളാവണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.
രാജ്യത്തെ ശക്തമായി നയിക്കുവാന്‍ പ്രാപ്തനായ പ്രധാനമന്ത്രിയെ പോലുള്ളവരെ സൃഷ്ടിച്ചത് ആര്‍എസ്എസ് ആണെന്ന് അഭിമാനപൂര്‍വ്വം ഭാഗവത് പറഞ്ഞു.
അതുകൊണ്ട് തന്നെ ജനങ്ങള്‍ ഇക്കാര്യം മനസ്സിലാക്കി ആര്‍എസ്എസില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം സര്‍സംഘചാലക് കൊല്‍ക്കത്തയിലേക്ക് പോയി. തുടര്‍ന്ന് ഡിസംബര്‍ 15 വരെ അദ്ദേഹം ഒഢീഷ്യയില് സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: