നിന്റെ എല്ലാ കുറവുകളും തുടച്ചുമാറ്റാന്‍ വന്നതാണ് ഞാന്‍. ഏതൊരമ്മയ്ക്കും തന്റെ കുട്ടി കുറ്റമറ്റതാകണമെന്നാഗ്രഹമുണ്ട്. നിന്നെ, ജീവിതത്തിന്റെ പാഠശാലയില്‍ പഠിപ്പിക്കാനാണ് ഞാന്‍ വന്നത്.
എന്റെ പാഠശാലയില്‍, പഠിക്കാന്‍, കര്‍ശനമായ അച്ചടക്കം ഞാന്‍ ആഗ്രഹിക്കുന്നു. വിനയവും സൗശീല്യവും ഈ പാഠശാലയില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളാണ്. അതുകഴിഞ്ഞ് നിനക്ക് വളരെ ബുദ്ധിമുട്ടേറിയ ജോലികളെ നേരിടേണ്ടിവരും.
അന്തിമമായ പരീക്ഷയ്ക്ക് നീ യോഗ്യനാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടുകഴിഞ്ഞാല്‍, ഞാന്‍ നിനക്ക് യോഗ്യതാപത്രം നല്കി പാഠശാലയില്നിന്നും നിന്നെ സ്വതന്ത്രനാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: