പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി മാര്‍ച്ച് നടത്തി

Thursday 11 December 2014 9:56 pm IST

പൊന്‍കുന്നം : കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കെടുകാര്യസ്ഥതയ്ക്കും ശബരിമല തീര്‍ത്ഥാടകരോട് കാണിക്കുന്ന അനാസ്ഥയ്ക്കുമെതിരെ ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പ്രത്യേകമായി അനുവദിച്ച 5 ലക്ഷം രൂപ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ചിലവഴിക്കാത്തതിലും കാഞ്ഞിരപ്പള്ളി ടൗണില്‍ നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടിക്കണക്കിന് രൂപാ ടാക്‌സ് അടയ്‌ക്കേണ്ട സ്ഥാപനങ്ങളില്‍ നിന്നും കരം ഈടാക്കണമെന്നും കൈക്കൂലി വാങ്ങിയ മെമ്പറെ പുറത്താക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്. ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാകമ്മറ്റിയംഗം കെ.വി.നാരായണന്‍ പറഞ്ഞു. ശശിധരന്‍ നായര്‍, നിയോജകമണ്ഡലം കമ്മറ്റിയംഗം ഗോപി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.വി. സുരേഷ്, പഞ്ചായത്തംഗം മണിരാജു, മോഹനന്‍, ഉണ്ണികൃഷ്ണന്‍, റെജി, ബിജു, സോമശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.