ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും

Thursday 11 December 2014 10:35 pm IST

തേഞ്ഞിപ്പലം(മലപ്പുറം):ഭാരതീയ വിചാരകേന്ദ്രം 32-ാം വാര്‍ഷിക സമ്മേളനം ഇന്ന് ആരംഭിക്കും.കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ ഉച്ചക്കുശേഷം മൂന്ന് മണിക്ക് നടക്കുന്ന പരിപാടി കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും. ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ ഡോ. വൈ.എസ്. റാവു മുഖ്യ പ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിക്കും. നവതിയിലെത്തിയ ഡോ.കെ.മാധവന്‍കുട്ടിയെ ഉദ്ഘാടനസഭയില്‍ സമാദരിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല പ്രശ്‌നങ്ങളും പ്രതിവിധികളും, ഉന്നത വിദ്യാഭ്യാസം, ദര്‍ശനം, ദൗത്യം, ഭാരതത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങള്‍, മാറുന്ന പ്രതിച്ഛായ, സാംസ്‌കാരിക പഠനം എന്നിവയും സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യും. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡേ. ബി. അശോക്, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം, രാജസ്ഥാനിലെ എം.ഡി.എസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കൈലാസ് സോദാനി, ഡോ. കെ. ജയപ്രസാദ് , ഡോ. മധുസൂദനന്‍പിള്ള, ഡോ. മുരളിവല്ലഭന്‍, ഡോ. ആര്‍.സി. കരിപ്പത്ത്, തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 14ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. എം.ജി.എസ്. നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.