കൊച്ചി: അഴിമതിക്ക് നേതൃത്വം നല്‍കുകയും അഴിമതിക്കെതിരെ സംരക്ഷിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
ഇത് മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമാണെന്നും ഷൈജു പറഞ്ഞു.
ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന പ്രതിഷേധ കോലം കത്തിക്കല്‍ പരിപാടിയെ തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് ശിവന് അദ്ധ്യക്ഷനായി. ഭാഷാന്യൂനപക്ഷസെല് സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, യുവമോര്‍ച്ച ജില്ലാ നേതാക്കളായ ഷെറി വള്ളുവള്ളി, മഹേഷ് അയോദ്ധ്യപുരം, ബിജെപി എറണാകുളം മണ്ഡലം സെക്രട്ടറി കെ.ജെ.ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: