തൃപ്പൂണിത്തുറ: എരൂര്‍ മേഖലയിലെ കണിയാമ്പൂഴറോഡ് പുതിയറോഡ്, പിഷാരിക്കോവില്റോഡ്, മഞ്ഞേലിപ്പാടം റോഡ് എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, ട്രുറാ വനിതാവേദി എരൂര്‍ മേഖലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
കൂടാതെ എസ്എന്‍ ജംഗ്ഷനിലേയും, അലയന്‍സ് ജംഗ്ഷനിലേയും ഗതാഗതകുരുക്കില്‍ പെട്ടുഴലുന്ന സ്ത്രീകളുടേയും കുട്ടികളുടേയും കഷ്ടപ്പാടൊഴിവാക്കുവാന് എസ്എന്‍ ജംഗ്ഷനിലേയും ഏരൂര്‍ റോഡില്‍ ലക്ഷ്മി ഹോസ്പിറ്റലിനു മുന്‍വശവും ഉണ്ടായിരുന്ന ബസ് സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്വെന്ഷന് സ്വാതന്ത്ര്യ സേനാനി തിലകന് കാവനാല്‍ ഉദ്ഘാടനം ചെയ്തു. എരൂര്‍ മേഖലാ പ്രസിഡന്റ് ലളിതാനാരായണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രൂറാ വിനിതാവേദി ചെയര്‍പേഴ്സണ്‍ ജോളിജയിംസ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി അംബികാസോമന്, ട്രൂറാ ചെയര്മാന് വി. പി. പ്രസാദ്, കണ്‍വീനര്‍ വി. സി. ജയേന്ദ്രന്‍, പി. ആര്. നന്ദനന്‍, കെ. എസ്. ചന്ദ്രശേഖരന്, മുരളീകൃഷ്ണദാസ്, കുഞ്ഞമ്മ തോമസ്, സിന്ധു ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: