പാട്ന: ഒരേ പാളത്തില്‍ വന്ന ട്രെയിനുകള്‍ കൂട്ടിമുട്ടി, വന്‍ ദുരന്തം ഒഴിവായി.
പാട്നയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബാര്‍ സ്റ്റേഷനില്‍ വച്ചാണ് നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസും കേയൂള് പാട്ന എക്സ്പ്രസും നേര്‍ക്കു നേര് കൂട്ടിമുട്ടിയത്. ഇന്നലെ രാവിലെ 6.55 ഓടെയാണ് അപകടം ഉണ്ടായത്. രണ്ട് ബോഗികള്‍ പാളം തെറ്റി.
ഒന്നാം ട്രാക്കില്‍ കൂടി എക്സ്പ്രസ് കടന്നുപോകേണ്ടതാണ്. എന്നാല്‍ സിഗ്നല്‍ ശ്രദ്ധിക്കാതെ പാസഞ്ചര്‍ നിര്‍ത്തിയിട്ടതാണ് അപകടകാരണം. ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും. എക്സ്പ്രസ് വളരെ സാവധാനത്തിലാണ് വന്നിരുന്നത്. അതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഏതാനും പേര്‍ക്ക് ചെറിയ പരിക്കുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: