ഓസ്ളോ: താലിബാന്റെ വെടിയേറ്റ സമയത്ത് താന്‍ ധരിച്ചിരുന്ന യൂണിഫോം കണ്ട് നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി വിങ്ങിപ്പൊട്ടി. കരയുന്ന മലാലയെ നീ ധീരയല്ലേയെന്ന് പറഞ്ഞ് കൈലാസ് സത്യാര്‍ഥി അവളെ ആശ്വസിപ്പിച്ചു.
നീല ഉടുപ്പും വെള്ള സ്കാര്‍ഫും വെള്ള പാന്റ്സുമാണ് ഓസ്ളോയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നത്. പ്രദര്‍ശനം കാണുന്നതിനിടെ, ചോരപുരണ്ട അവ കണ്ട് മലാല കരയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നോബല്‍ സമ്മാനജേതാവും ഭാരതീയനുമായ കൈലാസ് സത്യാര്‍ഥി ഉടന്‍ മലാലയെ ചേര്‍ത്തുപിടിച്ച് കണ്ണുപൊത്തി സാന്ത്വനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: