തെരുവുനായയുടെ കടിയേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്

Friday 12 December 2014 9:30 pm IST

ചെങ്ങന്നൂര്‍: തെരുവുനായയുടെ കടിയേറ്റ് അയല്‍വാസികളായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തിട്ടമേല്‍ പാണ്ഡവന്‍പാറ താഴാന്തറ വീട്ടില്‍ അഖില (18), അശില്‍ (34), മോഹനന്‍ (54) എന്നിവര്‍ക്കാണ് കടിയേറ്റത്. അഖിലയെ വ്യാഴാഴ്ച രാത്രി 11ന് വീടിനു മുന്നിലാണ് കടിയേറ്റത്. അഖിലയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് മടങ്ങിവന്നപ്പോഴാണ് അഖിലിനെ തെരുവുനായ കടിച്ചത്. അടുത്ത ദിവസം രാവിലെയാണ് സമീപവാസിയായ മോഹനന് കടിയേറ്റത്. ഇവരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. അന്യസംസ്ഥാനക്കാരായ അയ്യപ്പ ഭക്തര്‍ ഉള്‍പ്പെടെ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.