ശബരിമല: അയ്യപ്പ ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് മുന്‍കൂറായി ബുക്കിങ് നടത്തുന്നതിനായി പൊലീസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനമായ വിര്‍ച്വല്‍ ക്യൂവിലൂടെ ഇന്നലെ വെളുപ്പിന് ഒരു മണിവരെ ദര്‍ശനം നടത്തിയത് 4,66,450 പേര്.
ഇന്നലെ വരെ ദര്‍ശനത്തിന് 7,46,392 പേര് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്തിരുന്നു. ജനുവരി 18 വരെയുള്ള ബുക്കിങ് പൂര്‍ത്തിയായി. ജനുവരി 27 മുതല്‍ 30 വരെയും ജനുവരി 13, 14 തീയതികളിലും വിര്‍ച്വല്‍ക്യൂ അനുവദിച്ചിട്ടില്ല. വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ കൂപ്പണ്‍ ലഭിക്കും.
തിരിച്ചറിയല്‍ കാര്‍ഡും കൂപ്പണുമായി എത്തുന്നവരെ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേക്ക് കടത്തിവിടും. നടപ്പന്തലിലെത്തുന്നവര്ക്ക് തിരക്കില്‍പ്പെടാതെ ദര്‍ശനം നടത്താന്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: