കുമരകം: കുമരകം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലാളികള്‍ക്ക് ഇന്ന് പൊതുഅവധി. സിപിഎം ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ചു നടക്കുന്ന ബഹുജനറാലിയില്‍ ആളെ കൂട്ടുന്നതിനാണ് തൊഴിലുറപ്പുകാര്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകളിലും നാളെ ഉച്ചകഴിഞ്ഞ് വാഹനമോടിക്കരുതെന്നാണ് സിപിഎം നേതാക്കളുടെ നിര്‍ദ്ദേശം. ജി. സുധാകരന് പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആളെ കൂട്ടാനാണ് തൊഴിലുറപ്പുകാരുടെയും ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെയും പണിമുടക്കുന്നത്.
ഇന്നലെ നടത്തുമെന്നറിയിച്ചിരുന്ന മങ്കുഴി സമരവാളണ്ടിയര്‍മാരെ ആദരിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് പഴയ സഖാക്കള്‍ എത്തിയിരുന്നില്ല. ഇത് മൂലം മഴയെ പഴിചാരി നേതൃത്വം ആദരിക്കല്‍ പരിപാടി ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: