കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് മെട്രോ ഫെയര്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നാളെ രാവിലെ 9.30ന് ഭക്ഷ്യപൊതു വിതരണ മന്ത്രി അനൂപ് ജേക്കബ് പെയര്‍ ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന എക്സൈസ് മന്ത്രി കെ. ബാബു നല്കി നിര്‍വഹിക്കും. മത്സ്യഫെഡ്, ഹോര്‍ട്ടികോര്‍പ്പ , മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ എന്നിവയുടെ സ്റ്റാളുകളും ഫെയറില്‍ ഉണ്ടായിരിക്കും.
എംഎല്‍എ ബെന്നിബെഹനാന് അധ്യക്ഷനാകുന്ന ചടങ്ങില്‍ കെ. വി. തോമസ് എംപി മുഖ്യ പ്രഭാഷണം നടത്തും. മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, എസ്.ശര്‍മ, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്ദോഡസ് കുന്നപ്പിള്ളി, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജെ. ജേക്കബ്, മറ്റു ജനപ്രതിനിധികള്‍, സപ്ലൈകോ മാനേജിംങ് ഡയറക്ടര്‍ എ.ടി.ജെയിംസ്, രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: