വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം നാളെ പുലര്‍ച്ചെ 4.30ന്. സ്വര്‍ണ്ണ പ്രഭാമണ്ഡപം ചാര്‍ത്തി പട്ടുടയാടകള്‍, സ്വര്‍ണ്ണ അങ്കി, സ്വര്‍ണ്ണ ചന്ദ്രക്കല, തങ്കമാലകള്‍ തുടങ്ങിയവകൊണ്ട് അലങ്കരിച്ച വൈക്കത്തപ്പന്റെ മംഗളരൂപമാണ് ഈ മുഹൂര്‍ത്തത്തില്‍ ദര്‍ശിക്കുക.
ദേവസ്വം വക 151 പറയുടെ പ്രാതല്‍ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. രാത്രി 11 ന് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാരുടെ എഴുന്നള്ളിപ്പുകളുടെ സംഗമം, അഷ്ടമിവിളക്ക്, 2മണിക്ക് വലിയ കാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് തുടങ്ങിയവ നടക്കും. വൈകിട്ടു നടക്കുന്ന ഹിന്ദുമത കണ്വന്ഷന് ജസ്റ്റീസ് ടി.ആര്. രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ അദ്ധ്യക്ഷത വഹിക്കും. തിങ്കളാഴ്ചയാണ് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: