വീട്ടമ്മയുടെ മരണം; ഒരു പ്രതി പിടിയില്‍

Saturday 13 December 2014 9:39 am IST

കരുനാഗപ്പള്ളി: വീട്ടമ്മയെ കാര്‍ കയറ്റി കൊന്ന നാലംഗ സംഘത്തിലെ നാലാംപ്രതിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. കാര്‍ത്തികപ്പള്ളി ചേപ്പാട് ഇഞ്ചകോട്ടയില്‍ ശിവന്‍കുട്ടി (52) യെയാണ് വ്യാഴാഴ്ച രാത്രി ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും അറസ്റ്റു ചെയ്തത്. ശിവന്‍കുട്ടി കാര്‍ കയറ്റി വീട്ടമ്മയെ കൊന്നശേഷം വ്യാഴാഴ്ച വൈകിട്ട് ഓച്ചിറ പരബ്രഹ്മ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മയെ ഇടിച്ച് കൊലചെയ്ത അക്രമികള്‍ ഓടിച്ചിരുന്ന കാര്‍ ചേപ്പാട് ശിവന്‍കുട്ടിയുടെ വീട്ടുമുറ്റത്തുനിന്നും പോലീസ് കണ്ടെടുത്തു. ശിവന്‍കുട്ടി 2013 ജൂണ്‍ 16ന് സൗദ്യഅറേബ്യയില്‍ ആത്മഹത്യ ചെയ്ത ഷിജിയുടെ പിതാവാണ്. ഈ കേസിലെ ഒന്നാം പ്രതി കാര്‍ ഓടിച്ചിരുന്ന കുലശേഖരപുരം നീലിക്കുളം ചെമ്പന്‍ചേരില്‍ അനില്‍കുമാറും സഹോദരങ്ങളായ ഹരികുമാറും അനിരുദ്ധനും രണ്ടും മൂന്നും പ്രതികളുമാണ്. ഈ കേസിലെ ഒന്നാം പ്രതി അനില്‍കുമാറിന്റെ ഭാര്യയാണ് ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത ഷിജി. മറ്റ് മൂന്ന് പ്രതികളും ഒളിവിലാണ്. പ്രതികള്‍ നാലുപേരും ചേര്‍ന്ന് ദിവസങ്ങള്‍ക്കുമുമ്പ് കൂട്ടായി എടുത്ത തീരുമാനമായിരുന്നു. കാര്‍ കയറ്റി കൊന്ന കുലശേഖരപുരം പുന്നക്കുളം വയ്യാവീട്ടില്‍ ഷീലയും മക്കളായ നഴ്‌സിംങ് വിദ്യാര്‍ത്ഥി അരുണ്‍കുമാറും ബിടെക് എഞ്ചിനീയറായ അനീഷ് എന്നിവരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കാറില്‍ സംഘം ചേര്‍ന്ന് സഞ്ചരിക്കുന്നതിന് ഇടയിലാണ് വീട്ടമ്മയായ ഷീല ആദ്യം ഇരയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.