രാജ്യാന്തര ചലച്ചിത്രമേള: ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ പിന്‍വലിച്ചു

Saturday 13 December 2014 10:35 am IST

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ പിന്‍വലിച്ചു. സാങ്കേതിക തകരാറെന്നാണ് വിശദീകരണം. ആദ്യമെത്തുന്നവര്‍ക്ക് ടിക്കറ്റെടുത്ത് പ്രദര്‍ശനം കാണാം. മേളയില്‍ സിനിമ കാണുന്നതിന് പ്രതിനിധികള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി ഉണ്ടയിരുന്നു. തിയറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികം കാണികള്‍ കയറുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു റിസര്‍വേഷന്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍ സിനിമ കാണമെങ്കില്‍ ഓരോ ദിവസവും ബുക്കുചെയ്യേണ്ട അവസ്ഥയായതോടെ പ്രതിഷേധം ഉയര്‍ന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ ഇതിനെതിരായി രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് റിസര്‍വേഷന്‍ ഉപേക്ഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.