എണ്ണക്കമ്പനികളുടെ ഓഹരിവിലയില്‍ ഉയര്‍ച്ച

Tuesday 28 June 2011 9:28 pm IST

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന്‌ എണ്ണ ഉല്‍പ്പാദക, വിപണന കമ്പനികളുടെ ഓഹരി വിലയില്‍ വന്‍ മുന്നേറ്റമുണ്ടായതായി റിപ്പോര്‍ട്ട്‌. എണ്ണ ഉല്‍പ്പാദകരായ ഓയില്‍ ആന്റ്‌ നാച്വറല്‍ ഗ്യാസ്‌ കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ എന്നിവയുടെ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. അതേസമയം ഇവയുടെ സബ്സിഡി ബാധ്യത കുറയുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഓയില്‍ ഇന്ത്യയുടെ ഓഹരിവില 5.64 ശതമാനം ഉയര്‍ന്നപ്പോള്‍ ഒഎന്‍ജിസിയുടെ ഓഹരിവില 4.16 ശതമാനം ഉയര്‍ന്ന്‌ 284.15 രൂപയിലെത്തുകയുണ്ടായി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരി വില 5.8 ശതമാനം ഉയര്‍ച്ചയോടെ 415.25 രൂപയിലെത്തി. ഇന്ത്യന്‍ ഓയിലിന്റെ ഓഹരിവില മൂന്നുശതമാനം നേട്ടത്തോടെ 347.55 രൂപയിലെത്തിയപ്പോള്‍ ബിപിസിഎല്‍ ന്റെ ഓഹരിവില 4.62 ശതമാനം ഉയര്‍ന്ന്‌ 668.70 രൂപയായി. ഇതേ സന്ദര്‍ഭത്തില്‍ ക്രൂഡോയിലിന്റെ വില വീണ്ടും താഴുകയുണ്ടായി. ന്യൂയോര്‍ക്ക്‌ മര്‍ക്കന്റയില്‍ എക്സ്ചേഞ്ചില്‍ യുഎസ്‌ ക്രൂഡിന്റെ ഓഗസ്റ്റ്‌ അവധിവില 90 ഡോളറായാണ്‌ താഴ്‌ന്നത്‌. ബ്രെന്റ്‌ ക്രൂഡിന്റെ വില 103 ഡോളറിലേക്കും ഇടിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.