കെഎസ്ആര്‍ടിസി കനത്തവില നല്‍കേണ്ടിവരും: ഹിന്ദുഐക്യവേദി

Saturday 13 December 2014 8:48 pm IST

കോട്ടയം : ശബരിമല തീര്‍ത്ഥാടകരോടുള്ള കെഎസ്ആര്‍ടിസിയുടെ അവഗണനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ശക്തമായ മുന്നറിയിപ്പായി മാറി. എല്ലാ വര്‍ഷവും ശബരിമല തീര്‍ത്ഥാടനത്തിന് പ്രത്യേക ബസ് സര്‍വ്വീസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ മുന്‍കൈയെടുത്തിരുന്ന കെഎസ്ആര്‍ടിസി ഇത്തവണ പ്രത്യേകയിനത്തില്‍ കനത്ത ഫീസ് ഈടാക്കുന്നതുള്‍പ്പെടെ എടുത്ത നിലപാട് തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ആരോപിച്ചു. ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി ഭക്തസമൂഹത്തോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്നും ഇതിന് ഹിന്ദുസമൂഹം മറുപടി നല്‍കുമെന്നും ഹരി മുന്നറിയിപ്പ് നല്‍കി. തിരുനക്കര മൈതാനത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ധര്‍ണ്ണ ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശാന്തമ്മ കേശവന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് പി.ആര്‍. ശിവരാജന്‍, അംബികാ തമ്പി, കെ.ജി. ശ്രീകാന്ത്, ടി.എസ്. ശ്രീകുമാര്‍, ആര്‍.സാനു, വിജയകുമാര്‍, ആശാ അജികുമാര്‍, ശശി പാലാ, കണ്ണന്‍ ചോറ്റി, രവീന്ദ്രന്‍ നെടുംകുന്നം, മനോജ് പെരുവ, ഡോ.സുകുമാരന്‍ നായര്‍, പി.കെ. ചന്ദ്രന്‍, സുമേഷ്, രാജേഷ് ചെറിയമഠം, രമേശ് കല്ലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.